Skip to main content

കുട്ടികളിലെ ബ്രോങ്കിയൽ ആസ്ത്മരോഗത്തിന് സൗജന്യ യോഗ പരിശീലനം

 

തിരുവനന്തപുരം ഗവ.ആയുർവേദ കോളേജ് ബാലരോഗത്തിന്റെ കീഴിൽ അഞ്ച് മുതൽ 12 വയസ്സുവരെയുള്ള കുട്ടികളിലെ ബ്രോങ്കിയൽ ആസ്ത്മ മുതലായ ശ്വാസകോശരോഗങ്ങൾക്ക് ഏപ്രിൽ 16 മുതൽ സൗജന്യ യോഗ പരിശീലനവും ശ്വാസകോശ വികാസ പരിശോധനകളും (സ്‌പൈഗോമെട്രി) നൽകും. താല്പര്യമുള്ളവർ പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുമായി ബന്ധപ്പെടണം. ഫോൺ: 9495992148.

പി.എൻ.എക്സ്. 1079/19

date