Skip to main content

മറുപടി വൈകി: വിവരാവകാശ ഓഫീസർക്ക് പിഴശിക്ഷ

 

വിവരാവകാശ അപേക്ഷയ്ക്ക് നിശ്ചിത സമയപരിധിക്കുളളിൽ മറുപടി നൽകാതിരുന്ന പൊതു വിവരാവകാശ ഓഫീസർക്ക് വിവരാവകാശ കമ്മീഷണർ 11,500/- രൂപ പിഴശിക്ഷ വിധിച്ചു. കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആന്റ് എൻവയൺമെന്റിലെ പൊതു വിവരാവകാശ ഓഫീസറായിരുന്ന എം.ബി. ഗീതാലക്ഷ്മിയെയാണ് വിവരാവകാശ കമ്മീഷണർ ഡോ.കെ.എൽ.വിവേകാനന്ദൻ ശിക്ഷിച്ചത്.

കാസർകോട് കേന്ദ്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.പദ്‌മേഷ് പി. പിളള സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴ ശിക്ഷ. വിവരാവകാശ നിയമത്തിലെ 7(1) വകുപ്പനുസരിച്ച് പരമാവധി 30 ദിവസത്തിനുളളിൽ നൽകേണ്ട മറുപടി 46 ദിവസം വൈകിയതിന് മറുപടി വൈകിയ ഓരോ ദിവസത്തിനും 250/- രൂപ എന്ന ക്രമത്തിലാണ് ശിക്ഷ നിശ്ചയിച്ചത്.

പി.എൻ.എക്സ്. 1081/19

date