Skip to main content

കെമാറ്റ് കേരള: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31

 

എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരളയ്ക്കുളള അപേക്ഷകൾ അവസാനതീയതി മെയ് 31 വൈകുന്നേരം നാല് മണിക്ക് മുൻപ് ഓൺലൈനായി സമർപ്പിക്കണമെന്ന് പ്രവേശന മേൽനോട്ട സമിതി അറിയിച്ചു. ജൂൺ 16നാണ് പരീക്ഷ. അവസാന വർഷ ബിരുദ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും  kmatkerala.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക ഹെല്പ് ലൈൻ നമ്പർ 0471-2335133, 8547255133.

 പി.എൻ.എക്സ്. 1082/19

date