Skip to main content

സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തം: അനധികൃത പോസ്റ്റര്‍  നീക്കം പുരോഗമിക്കുന്നു

 

ഉപ്പുതറ വില്ലേജ് ഓഫീസ് മതിലില്‍ പതിച്ചിരുന്ന പോസ്റ്റര്‍, കുമളി റോഡ് ചെളിമട ഒന്നാം മൈലില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന്റെ മുന്‍വശത്ത് കെട്ടിയിരുന്ന  പ്ലാസ്റ്റിക് തോരണം, പെരിയാര്‍-ഏലപ്പാറ റൂട്ടില്‍ കക്കാസ് കവല, ഏലപ്പാറ പഞ്ചായത്തില്‍ മ്ലാമല  എന്നിവിടങ്ങളിലെ വെയിറ്റിംഗ് ഷെഡില്‍ പതിച്ചിരുന്ന പോസ്റ്റര്‍ എന്നിവ  പീരുമേട് അസംബ്ലി നിയോജകമണ്ഡല എം.സി.സി ആന്റ് ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.

തൊടുപുഴ നിയോജകമണ്ഡലത്തിലെ തൊടുപുഴ, കരിങ്കുന്നം, കാഞ്ഞിരമറ്റം, മലയിഞ്ചി, കോട്ടക്കവല, മുണ്ടേക്കല്ല്, കോലാനി, നെടിയശാല, വഴിത്തല, മാറിക, പുറപ്പുഴ എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 358 പോസ്റ്ററുകള്‍, 20 കൊടികള്‍, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 15 പോസ്റ്ററുകള്‍ എന്നിവ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു.

date