ഐ.എച്ച്.ആര്.ഡി സെമസ്റ്റര്‍ പരീക്ഷ
സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആഡിയോ എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ ( 2018, 2010/2011 സ്കീമുകള്‍) ജൂണില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ ഏപ്രില്‍ 20 വരെ ഫൈന്‍ കൂടാതെയും 26 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോറം സെന്ററുകളില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്.ഡിയുടെ ംംം.ശവൃറ.മര.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
- Log in to post comments