Skip to main content

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം 10 മുതല്‍

 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതരായ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രില്‍ 10 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. രണ്ടാം ഘട്ട പോസ്റ്റിംഗ് ഓര്‍ഡര്‍ അതത് ഓഫീസുകളില്‍ ഇന്നത്തോടെ (ഏപ്രില്‍ 8) ലഭ്യമാക്കും. ഓഫീസ് മേധാവികള്‍ നിയമന ഉത്തരവ് നാളെ (ഏപ്രില്‍ 9) വൈകിട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത് രശീതി അതത് വില്ലേജ് ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. പരിശീലനത്തില്‍ ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

 

 

date