Skip to main content

ഞാന്‍ വോട്ട് ചെയ്യും: ബോധവല്‍ക്കരണ സൈക്കിള്‍റാലി നടത്തി

 

തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ നടന്ന  സൈക്കിള്‍റാലി അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കലക്ടറേറ്റ് പരിസരത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണകൂടവും കണ്ണൂര്‍ സൈക്ലിംഗ് അസോസിയേഷനും കണ്ണൂര്‍ സൈക്ലിംഗ് ക്ലബ്ബും ചേര്‍ന്നാണ്  സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. 

ജില്ലയിലെ വിവിധ സൈക്ലിംഗ് ക്ലബ്ബുകളുടെ  100 ഓളം സൈക്ലിസ്റ്റുകള്‍  റാലിയില്‍ അണിനിരന്നു. പൊതുജനങ്ങളും വിദ്യാര്‍ഥികളും റാലിയില്‍ പങ്കെടുത്തു. താഴെ ചൊവ്വ, കണ്ണൂര്‍ സിറ്റി, റെയില്‍വേ സ്റ്റേഷന്‍, പയ്യാമ്പലം ബീച്ച് വഴി കലക്ടറേറ്റ് പരിസരത്ത് തന്നെ സമാപിച്ചു. കണ്ണൂര്‍ സൈക്ലിംഗ് ക്ലബ് പ്രസിഡന്റ് കെ വി രതീശന്‍, സെക്രട്ടറി കെ നിസാര്‍, ഡോ ഷബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

date