Skip to main content

ലോകാരോഗ്യ  ദിനാചരണം: ജില്ലാതല ഉദ്ഘാടനവും എക്‌സിബിഷനും നടത്തി

 

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോകാരോഗ്യ ദിനാചരണത്തിന്റെ ജിലാതല ഉദ്ഘാടനം അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും (ആരോഗ്യം) ജില്ലാ സര്‍വയലന്‍സ് ഓഫീസറുമായ ഡോ എം കെ ഷാജ്  നിര്‍വഹിച്ചു. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസറും അഴീക്കോട് സിഎച്ച്‌സി മെഡിക്കല്‍ ഓഫീസറുമായ ഡോ. സന്തോഷ്  ബി അധ്യക്ഷത വഹിച്ചു.

ജില്ലാ മലേറിയാ ഓഫീസര്‍ ഡോ. കെ കെ ഷിനി ദിനാചരണ സന്ദേശം നല്‍കി. ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ദീപക് രാജന്‍, കെ രമ, ദിബിയ തായമ്പള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ലോകാരോഗ്യദിന  സന്ദേശമായ 'സാര്‍വത്രിക ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും, ഏല്ലായിടത്തും' എന്ന വിഷയത്തില്‍ പി സുനില്‍ ദത്തന്‍ ക്ലാസെടുത്തു.

     ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ് സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍ റോയ് റോജസ് നന്ദിയും പറഞ്ഞു.

 ലോകാരോഗ്യദിനാചരണത്തോടനുബന്ധിച്ച് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സിഎച്ച്‌സി പരിസരത്ത് പകര്‍ച്ചവ്യാധി നിയന്ത്രണ ബോധവല്‍ക്കരണ പ്രദര്‍ശനവും നടന്നു.

ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശ, കുടുംബശ്രീ, അംഗണവാടി പ്രവര്‍ത്തകര്‍, ദയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date