Skip to main content

തെരഞ്ഞെടുപ്പ്; മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക്  പരിശീലനം നല്‍കി

 

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ 200 ലധികം ജീവനക്കാര്‍ പങ്കെടുത്തു. രണ്ട് സെഷനുകളിലായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും, ഇവിഎം-വിവിപാറ്റ് മെഷീനുകളെ കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. 

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര പൊതുമേഖല ജീവനക്കാര്‍ എന്നിവരെയാണ് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിച്ചിട്ടുള്ളത്. കണ്ണൂര്‍ ലോക്‌സ മണ്ഡലം ജനറല്‍ ഒബ്‌സര്‍വര്‍ ജൂലി സോണോവല്‍, നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കലക്ടര്‍ വി എം ബീഭാസ് എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാരായ പി പ്രേംരാജ്, പി പത്മനാഭന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.

 

date