Skip to main content

വോട്ടര്‍ ബോധവല്‍ക്കരണം:  സിഡി പ്രകാശനം ചെയ്തു 

 

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വീഡിയോ സിഡി കണ്ണൂര്‍ ലോക്സഭ മണ്ഡലം ജനറല്‍ ഒബ്സര്‍വര്‍ ജൂലി സോണോവലിന് നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പ്രകാശനം ചെയ്തു. 

തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രമുഖ വ്യക്തികളുടെ സന്ദേശങ്ങളടങ്ങിയതാണ് വീഡിയോ സിഡി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ (സ്വീപ്) ലതാദേവി, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

date