Skip to main content

കണ്ണൂര്‍ അറിയിയിപ്പുകള്‍

മുട്ടക്കോഴി വിതരണം

മുണ്ടയാട് മേഖല കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച് അംഗീകൃത എഗ്ഗര്‍ നഴ്‌സറികളില്‍ വളര്‍ത്തിയ 45 മുതല്‍ 60 ദിവസം വരെ പ്രായമായ മുട്ടക്കോഴികളെ ഇന്ന്(ഏപ്രില്‍ 10) രാവിലെ ഒമ്പത് മണി മുതല്‍ പയ്യന്നൂര്‍ വെറ്ററിനറി പോളിക്ലിനിക്ക്(9446668037), കൂത്തുപറമ്പ് വെറ്ററിനറി ഹോസ്പിറ്റല്‍(9847911462) എന്നിവിടങ്ങളില്‍ വിതരണം ചെയ്യും.

 

പെന്‍ഷന്‍ വിതരണം

ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍ക്ക് 2018 ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള അഞ്ച് മാസത്തെ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി റീജ്യണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2706133.

 

പട്ടയ കേസുകളുടെ വിചാരണ മാറ്റി

കലക്ടറേറ്റില്‍ ഏപ്രില്‍ 17, 24 തീയതികളില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ജൂണ്‍ 12, 19 തീയതികളിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) അറിയിച്ചു.

 

വൈദ്യുതി മുടങ്ങും

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിത്തറ, ഇരിണാവ് ഡാം, മടക്കര ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 10) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓഫീസ്, അമ്പലക്കുളം, പി വി എസ് പ്ലാന്റ്, അമ്പാടി, സുസുക്കി, സ്‌കൈ ബേള്‍, നന്ദിലത്ത്, വിവേക് കോംപ്ലക്‌സ്, പ്രണാം, മേലെ ചൊവ്വ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 10) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും കാനന്നൂര്‍ ഹാന്റ്‌ലൂം, പാതിരിപ്പറമ്പ്, പെരിങ്ങോത്ത് അമ്പലം ഭാഗങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒമാന്‍ കോംപ്ലക്‌സ്, പപ്പന്‍ പീടിക, ഉക്കണ്ടന്‍ പീടിക, ഇല്ലത്ത് താഴെ, മണോളിക്കാവ്, റെയിന്‍ട്രീ, കണ്ണിച്ചിറ 2 ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 10) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേരംകുന്ന്, മൊയ്യാലംതട്ട്, കൂട്ടുമുഖം പാലം, കൊയ്‌ലി ടവര്‍ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 10) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

സൗജന്യ യോഗ പരിശീലനം

ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന യോഗ ക്ലാസിലേക്ക് പ്രവേശനം ആരംഭിച്ചു.  താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി ആശുപത്രിയുമായി നേരിട്ട് ബന്ധപ്പെടുക.  ഫോണ്‍: 8138074482.

 

റാങ്ക് പട്ടിക റദ്ദായി

കണ്ണൂര്‍ യൂണിറ്റില്‍ ജയില്‍ വകുപ്പില്‍ മെയില്‍ വാര്‍ഡര്‍(എസ്‌സി/എസ്ടി-345/13) തസ്തികയിലേക്കുള്ള നിയമനത്തിനായി 2016 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനാല്‍ 2019 ജനുവരി 18 മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

 

അപേക്ഷ ക്ഷണിച്ചു

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതിയില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് നല്‍കുന്ന പി എസ് സി പരിശീലനത്തിന് കണക്ക്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയിലേക്ക് ക്ലാസ് നല്‍കുന്നതിന് ഈ മേഖലയില്‍ പരിശീലനം നല്‍കുന്ന സര്‍ക്കാരേതര സ്ഥാപനങ്ങള്‍/ഗ്രന്ഥശാലകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഏപ്രില്‍ 25 നകം ലഭിക്കണം.  ഫോണ്‍: 9747324153.

 

 കൈത്തറി വസ്ത്ര പ്രദര്‍ശനം; 

പ്രതിദിന വിജയികള്‍

കൈത്തറി & ടെക്സ്റ്റെയില്‍ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണന മേളയിലെ ഏപ്രില്‍ ഏഴ്, ഒന്‍പത് തിയ്യതികളിലെ വിജയികള്‍. കൂപ്പണ്‍ നമ്പര്‍, പേര്, വിലാസം എന്ന ക്രമത്തില്‍.  15293-നളിനാക്ഷന്‍ മുണ്ടമൊട്ട, 15207-അഞ്ജന പ്രദീപ് അടുത്തില, 24760-കെ എഫ് ജോസഫ് വെള്ളൂര്‍ വള്ളി,  20035-അച്ചുതന്‍ താഴെചൊവ്വ, 31764-ഇ കെ അനൂപ്, 19178-സി ബലരാമന്‍, 20872- പ്രീത അനില്‍, 15684- എം വി രീഷ്മ. വിജയികള്‍ ഏപ്രില്‍ 14 ന് മുമ്പ് സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി രേഖകള്‍ സഹിതം മേളയിലെ ഓഫീസുമായി ബന്ധപ്പെടണം.

date