Skip to main content

മാതൃക പോളിങ് ബൂത്തുകളുടെ വിവരം 11നകം നൽകണമെന്ന് ജില്ല കളക്ടർ

 

ആലപ്പുഴ :ജില്ലയിലെ രണ്ട് ലോകസഭ മണ്ഡലങ്ങളിലെയും മാതൃക പോളിങ് സ്റ്റേഷനുകൾ ,സ്ത്രീ സൗഹൃദ പിങ്ക് പോളിങ് ബൂത്തുകൾ എന്നിവയുടെ വിശദാംശങ്ങൾ ഏപ്രിൽ 11 നകം  വരണാധികാരിയായ ജില്ല കളക്ടർക്ക്  കൈമാറണമെന്ന് ജില്ല കളക്ടർ എസ്.സുഹാസ് നിർദേശിച്ചു. ജില്ലയിലെ രണ്ടു പാർലമെന്റ് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പോളിംഗ് ബൂത്തുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം .ഭിന്നശേഷിക്കാർ ,വികലാംഗർ തുടങ്ങിയവർക്ക്  വോട്ടു ചെയ്യാൻ ആവശ്യമായ വാഹന സൗകര്യം അടക്കമുള്ളവ ഉറപ്പാക്കണം.  വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്‌ട്രോങ്ങ് റൂം സൗകര്യങ്ങൾ ഉറപ്പാക്കി വിവരം കൈമാറണം .പോസ്റ്റൽ ബാലറ്റുകൾ കൃത്യമായി കൈമാറുവാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുക തുടങ്ങിയവയും  ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ  നിർദേശിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം ഏപ്രിൽ 11,12,16,17 തീയതികളിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ ,മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിലെ നിയോജക മണ്ഡലം തലത്തിൽ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉപ വരണാധികാരികൾ ,ഇലക്ട്റൽ രജിസ്‌ട്രേഷൻ ഓഫീസർമാർ എന്നിവരുടെ യോഗമാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നത് .ആലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായ ബന്ധർ ബെഹ്റ ,മാവേലിക്കര മണ്ഡലം നിരീക്ഷകൻ വികാസ് യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ല പോലീസ് മേധാവി കെ.എം. ടോമി ,സബ് കളക്ടർ വി.ആർ. കൃഷ്ണതേജ എന്നിവരും യോഗത്തിൽ പങ്കെടുത്തു .ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പുരോഗതി മികവുറ്റ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന്  ഇരു നിരീക്ഷകരും വിലയിരുത്തി .

 

date