Skip to main content

തെരഞ്ഞെടുപ്പ്- സ്‌ക്വാഡുകളുടെ അവലോകന യോഗം ചേര്‍ന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വിവിധ പരിശോധനാ സ്‌ക്വാഡുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്താനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വിവിധ സ്‌ക്വാഡുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കണമെന്നു കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇന്നു മുതല്‍ പ്രധാന കേന്ദ്രങ്ങള്‍ക്കൊപ്പം ഉള്‍പ്രദേശങ്ങളില്‍ കൂടി പരിശോധന കര്‍ശനമാക്കും. വിവിധ മണ്ഡലം അതിര്‍ത്തികളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
ജില്ലാ പ്ലാനിങ് സമുച്ചയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ.പ്രതീഷ് കുമാര്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം മിശ്ര, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, എ.ഡി.എം ടി.വിജയന്‍, നോര്‍ത്ത് ഡി.എഫ്.ഒ വര്‍ക്കാഡ് യോഗേഷ് നീലഖണ്ഡ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, സ്‌ക്വഡ് ലീഡര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date