Skip to main content

വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനം- ജില്ലാതല സമിതി രൂപീകരിച്ചു

 

ജില്ലയില്‍ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി ജില്ലാതലത്തില്‍ ആറംഗ സമിതി രൂപീകരിച്ചു. വരള്‍ച്ച, ഉഷ്ണതരംഗം എന്നിവ മൂലം ജില്ലയില്‍ പല പ്രദേശങ്ങളും കുടിവെള്ള ദൗര്‍ലഭ്യവും അനുബന്ധ പ്രശ്‌നങ്ങളും അഭിമുഖീകരിച്ചു വരുന്ന സാഹചര്യത്തിലാണ് ജില്ലാദുരന്ത നിവാരണ വിഭാഗവും ജലവിഭവ, ജലസേചന വകുപ്പുകളുടെ ജില്ലാമേധാവികളും ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ചിരിക്കുന്നത്.  കുടിവെള്ള ദൗര്‍ല്ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സമിതി സ്വീകരിക്കും.

 

date