Skip to main content

വോട്ടര്‍മാര്‍ക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം

 

വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അടിസ്ഥാന സൗകര്യങ്ങളൊരുക്കും. എല്ലാ പോളിംഗ് ബൂത്തുകളിലും ആവശ്യനുസരണം കുടിവെള്ളവും കസേര, ബെഞ്ച് , ടേബിള്‍ തുടങ്ങിയ ഫര്‍ണിച്ചര്‍ സൗകര്യങ്ങളും വോട്ടര്‍മാര്‍ക്കായി ഒരുക്കും. വോട്ടര്‍മാര്‍ക്കായി പ്രഥമ ശുശ്രൂഷയ്ക്കുള്ള മരുന്നുകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ കിറ്റും ഒരു ഡോക്ടരുടെ സേവനവും ബൂത്തുകളില്‍ സജ്ജീകരിക്കും. ഒന്നിലധികം ബൂത്തുകളുള്ള പ്രദേശങ്ങളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വോട്ടര്‍മാരെ സഹായിക്കുന്നതിനുള്ള സഹായ കേന്ദ്രം സജ്ജമാക്കും. ആവശ്യമെങ്കില്‍ വോട്ടര്‍ പട്ടിക പരിശോധിക്കാനുള്ള അവസരവും ഉണ്ടാവും. വോട്ടര്‍മാരുടെ കുട്ടികളെ താല്‍ക്കാലികമായി നോക്കുന്നതിന് ആയമാരുടെ സേവനവും പോളിംഗ് ബൂത്തുകളില്‍ ഉറപ്പ് വരുത്തും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ടാവും. വോട്ടര്‍മാരുടെ വരി നിയന്ത്രിക്കുന്നതിനും ഭിന്നശേഷി വോട്ടര്‍മാരെ സഹായിക്കുന്നതിനും എന്‍ .സി. സി. , എന്‍. എസ്. എസ് .തുടങ്ങിയ വിദ്യാര്‍ത്ഥി സന്നദ്ധസംഘടനകളെ പ്രയോജനപ്പെടുത്തും. ഭിന്നശേഷിക്കാര്‍ മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി ഒരു വരിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ വരികള്‍ ഉള്‍പ്പടെ വോട്ടര്‍മാര്‍ക്ക് മൂന്ന് വരികള്‍ ഒരുക്കും. 

date