Skip to main content

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുളള രണ്ടാം ഘട്ട പരിശീലനം ഇന്ന് 

 

    ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുളള രണ്ടാം ഘട്ട പരിശീലനം ഇന്ന്  ( ഏപ്രില്‍ 10) ആരംഭിക്കും. തെരഞ്ഞെടുപ്പ് ജോലിക്കായി നിയമിക്കപ്പെടുന്ന നിയോജക മണ്ഡലങ്ങളിലായിരിക്കും പരിശീലനം. നിയോജക മണ്ഡലം, പരിശീലന കേന്ദ്രം എന്നിവ ക്രമത്തില്‍. തൃത്താല, പട്ടാമ്പി  ഗവ.സംസ്കൃത കോളേജ്, പട്ടാമ്പി . ഷൊര്‍ണൂര്‍  എല്‍.എസ്.എന്‍. കോണ്‍വെന്‍റ്, ഒറ്റപ്പാലം. ഒറ്റപ്പാലം  എന്‍.എസ്.എസ്.കെ. പി.ടി.വി.എച്ച്.എസ്.എസ് ,ഒറ്റപ്പാലം. മണ്ണാര്‍ക്കാട്  ദാരുള്‍ നജ്ജത്ത് എച്ച്.എസ്.എസ്, നെല്ലിപ്പുഴ, മണ്ണാര്‍ക്കാട് . കോങ്ങാട്, മലമ്പുഴ, പാലക്കാട്  ലയണ്‍സ് സ്കൂള്‍, പാലക്കാട് . ചിറ്റൂര്‍ ,നെന്മാറ  ഗവ.കോളേജ് ചിറ്റൂര്‍. തരൂര്‍  ബി.എസ്.എസ്.ഗുരുകുലം, ആലത്തൂര്‍. ആലത്തൂര്‍  ബ്ലോക്ക് പഞ്ചായത്ത് ആലത്തൂര്‍ . അറിയിപ്പ് ലഭിച്ച ഉദ്യോഗസ്ഥര്‍ അതത് പരിശീലന കേന്ദ്രത്തില്‍ എത്തണം. പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി .ബാലമുരളി അറിയിച്ചു.

date