Skip to main content

പോളിംഗ്  ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തി

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ്  ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന  സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാകലക്ടര്‍ അറിയിച്ചു.  ദേവികുളം  നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് (മൊബൈല്‍ 9497542397, 9496338557) മൂന്നാര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും തൊടുപുഴയിലേക്ക് രാവിലെ അഞ്ചിന് നാലും, പീരുമേട്ടിലേക്ക് രണ്ടും, നെടുങ്കണ്ടത്തേക്ക് രാവിലെ 5.30ന് രണ്ടും ഇടുക്കിയിലേക്ക് രാവിലെ ആറിന് നാലും ബസുകള്‍ പുറപ്പെടും. 

ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് (മൊബൈല്‍ 9544524070, 9747041010) നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും തൊടുപുഴയിലേക്ക് രാവിലെ 5.30ന് നാലും, പീരുമേട്ടിലേക്ക് രാവിലെ ആറ് മണിക്ക് രണ്ടും, ഇടുക്കിയിലേക്ക് രാവിലെ ആറ് മണിക്ക് നാലും, ദേവികുളത്തേക്ക് രാവിലെ ആറിന്  രണ്ടും ബസുകള്‍ പുറപ്പെടും. 

തൊടുപുഴ നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് (മൊബൈല്‍ 9496713580, 9895155356) തൊടുപുഴ മിനി സിവില്‍ സ്റ്റേഷില്‍ നിന്നും നെടുങ്കണ്ടത്തേക്ക് രാവിലെ അഞ്ച് മണിക്ക്് മൂന്നും, ദേവികുളത്തേക്ക് മൂന്നും, പീരുമേട്ടിലേക്ക് രാവിലെ 5.30ന് മൂന്നും, ഇടുക്കിയിലേക്ക് രാവിലെ ആറിന് അഞ്ചും ബസുകള്‍ വീതം പുറപ്പെടും.

 ഇടുക്കി നിയോജകമണ്ഡലത്തിലുള്ളവര്‍ക്കായി (മൊബൈല്‍ 8547613221) കട്ടപ്പന പുതിയ ബസ്റ്റാന്റില്‍ നിന്നും പീരുമേട്, തൊടുപുഴ, നെടുങ്കണ്ടം, ദേവികുളം എന്നീ സ്ഥലങ്ങളിലേക്ക് രാവിലെ ആറിന് ഓരോ ബസുകള്‍ പുറപ്പെടും. കൂടാതെ ചെറുതോണി ജംഗ്ഷനില്‍ (മൊബൈല്‍  9497034739, 9961710179) നിന്നും പീരുമേട്ടിലേക്ക് രാവിലെ 5.30ന് നാലും തൊടുപുഴയിലേക്ക് രാവിലെ ആറിന് നാലും,  നെടുങ്കണ്ടം, ദേവികുളം എന്നീ സ്ഥലങ്ങളിലേക്ക് രാവിലെ ആറിന് രണ്ടു വീതവും ബസുകള്‍ പുറപ്പെടും. 

പീരുമേട് നിയോജകമണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് (മൊബൈല്‍ 9447526037, 9961675525) കുട്ടിക്കാനം മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും  ഇടുക്കിയിലേക്ക് രാവിലെ ആറിന് നാലും തൊടുപുഴയിലേക്ക് രാവിലെ ആറിന് മൂന്നും,  ദേവികുളത്തേക്ക് രാവിലെ നാലിന്  രണ്ടും,  നെടുങ്കണ്ടത്തേക്ക് രാവിലെ 5.30ന്  മൂന്നും ബസുകള്‍ പുറപ്പെടും വിധത്തിലാണ് ഗതാഗതസൗകര്യം ഒരുക്കിയിട്ടുള്ളത്. 

date