Skip to main content

പോളിംഗ് സ്റ്റേഷനുകള്‍ മാറ്റി സ്ഥാപിച്ചു

 

 

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ ഏതാനും പോളിംഗ് സ്റ്റേഷനുകള്‍ മാറ്റി സ്ഥാപിച്ചു. ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലത്തിലെ 82-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  കല്ലാര്‍ ഗവ. എല്‍.പി.എസ് കെട്ടിടത്തിലേക്കു മാറ്റി.  (മധ്യഭാഗം)  101-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  നെടുങ്കണ്ടം പഞ്ചായത്ത് യു.പി.എസ് കെട്ടിടത്തിലേക്കും  (മധ്യഭാഗം) മാറ്റിയിട്ടുണ്ട്. 122-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  ഇരട്ടയാര്‍ സെന്റ് തോമസ് യു.പി.എസ് ( സെന്റ് തോമസ് ബ്ലോക്ക് ഈസ്റ്റ് ഭാഗം) 123-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  ഇരട്ടയാര്‍ സെന്റ് തോമസ് യു.പി.എസ് (സെന്റ് തോമസ് ബ്ലോക്ക് പടിഞ്ഞാറ് ഭാഗം)  124-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്.എസ്.എസ് ( ഹോളി ഫാമിലി ബ്ലോക്ക് നോര്‍ത്ത് ഭാഗം) എന്നിങ്ങനെ  മാറ്റി സ്ഥാപിച്ചു. 125-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്.എസ് ( ഹോളി ഫാമിലി ബ്ലോക്ക് സൗത്ത് ഭാഗം)  126-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  വലിയതോവാള ക്രിസ്തുരാജ് ഹൈസ്‌കൂള്‍ ( പുതിയ കെട്ടിടം , വലതു ഭാഗം) 127-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍   വലിയതോവാള ക്രിസ്തുരാജ് ഹൈസ്‌കൂള്‍ ( തെക്കേ കെട്ടിടം ഇടതു ഭാഗം)  128-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  വലിയതോവാള ക്രിസ്തുരാജ് ഹൈസ്‌കൂള്‍ ( തെക്കേ കെട്ടിടം വലതുഭാഗം) എന്നിവയും മാറ്റിയിട്ടുണ്ട്.  133-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  കല്ലാര്‍ ജി.എച്ച്.എസ് ചര്‍ച്ച് റോഡ് സൗത്ത് ബില്‍ഡിംഗിലേക്കും (മധ്യ ഭാഗം) 134-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  കല്ലാര്‍ ജി.എച്ച്.എസ് ചര്‍ച്ച് റോഡ് നോര്‍ത്ത് ബില്‍ഡിംഗിലേക്കും ( മധ്യഭാഗം)  മാറ്റി സ്ഥാപിച്ചു.

തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ 40-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍   വണ്ണപ്പുറം എസ്.എന്‍.എം വി.എച്ച്.എസ്.എസിലേക്കും (മധ്യഭാഗം),  88-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍   മുതലക്കോടം സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസിലേക്കും (കിഴക്ക് ഭാഗം),  118-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  ഒളമറ്റം ഉറവപ്പാറ ഐ.സി.ഡി.എസ് നം. 111 അംഗണവാടിയിലേക്കും,  122-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  അരീക്കുഴ ഗവ.ഹൈസ്‌കൂളിലേക്കും മാറ്റി സ്ഥാപിച്ചു.

ഇടുക്കി നിയമസഭാമണ്ഡലത്തിലെ 20-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  കൈതപ്പാറ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിലേക്കും,  48-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍   പണിക്കന്‍കുടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കും (തെക്കേ കെട്ടിടം),  49-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍   പണിക്കന്‍കുടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (വടക്കെ കെട്ടിടം) ലേക്കും 75-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  പെരുങ്കാല സെലീനാ ചാള്‍സ് മെമ്മോറിയല്‍ ഇംഗ്ലീഷ് സ്‌കൂളിലേക്കും,  101-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  പുഷ്പഗിരി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി സ്ഥാപിച്ചു.

പീരുമേട് നിയമഭാ മണ്ഡലത്തിലെ 23-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  ഉപ്പുകുളം ടൈഫോഡ് എസ്റ്റേറ്റ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്കും 144-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍  കൊടുവാക്കരണം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും 163-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍   പട്ടുമല സ്വയംപ്രഭ പകല്‍വീട്ടിലേക്കും 189-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍   ഡൈമുക്ക് ലൂഥറല്‍ എല്‍.പി.എസിലേക്കും മാറ്റി സ്ഥാപിച്ചു. ദേവികുളം നിയമസഭാ നിയോജകമണ്ഡല  പരിധിയിലെ പോളിംഗ് സ്റ്റേഷനുകളിലൊന്നും മാറ്റമില്ല.

date