Skip to main content

അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കി

 

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ കീരിക്കോട്, വെങ്ങല്ലൂര്‍, കലയന്താനി, വെള്ളിയാമറ്റം, ഉപ്പുകുന്ന്, ഇഞ്ചിക്കല്ല്, പൂമാല, കോഴിപ്പള്ളി, കുമ്പന്‍കല്ല്, ഇടവെട്ടി എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 292 പോസ്റ്ററുകള്‍, പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 13 ഫ്‌ളക്‌സ് ബോര്‍ഡുകള്‍, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഒരു ഫ്‌ളക്‌സ് ബോര്‍ഡ് എന്നിവയും  22 കൊടി തോരണങ്ങളും ഒരു കട്ട്ഔട്ടും നീക്കം ചെയ്തു. 

ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള 40,286 പോസ്റ്ററുകളും 1419 ബാനറുകളും 102 ചുവരെഴുത്തുകളും 2590 കൊടിതോരണങ്ങളും  ജില്ലയിലെ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. 

സി വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ആകെ 252 പരാതികള്‍ ലഭിച്ചതില്‍ 248 എണ്ണം പരിഹരിച്ചു. നാല് എണ്ണം നടപടി പുരോഗതിയിലുമാണ്.

date