Skip to main content

യഥാര്‍ഥ വോട്ടെടുപ്പിന് മുമ്പ് മോക്ക് പോള്‍  നടക്കും

 

വോട്ടെടുപ്പ് ദിനത്തില്‍ (ഏപ്രില്‍ 23) പോളിങ് ബൂത്തുകളില്‍ ആദ്യം നടക്കുന്നത് മോക്ക്പോള്‍. യഥാര്‍ഥ വോട്ടെടുപ്പിന് മുമ്പ് സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ നടത്തുന്ന വോട്ടെടുപ്പാണ് മോക്ക്പോള്‍. രണ്ട് ഏജന്‍റുമാരുടെയെങ്കിലും സാന്നിധ്യത്തിലാണ് മോക്ക്പോള്‍ നടത്തുക. മോക്ക്പോള്‍ നടത്തിയിട്ടില്ലെങ്കില്‍ ആ ബൂത്തില്‍ പോളിങ് നടന്നിട്ടില്ലെന്ന് കണക്കാക്കും. ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിന്‍റെ ഭാഗമായ ബാലറ്റ് യൂണിറ്റിലെ ക്ലിയര്‍ ബട്ടണ്‍ അമര്‍ത്തി നിലവിലെ വോട്ടുകളുടെ എണ്ണം പൂജ്യമാണെന്ന് ഉറപ്പുവരുത്തണം. തുടര്‍ന്ന് പോളിങ് ഏജന്‍റുമാരുടേത് ഉള്‍പ്പെടെ കുറഞ്ഞത് 50 പേരുടെ വോട്ടെങ്കിലും മെഷിനില്‍ രേഖപ്പെടുത്തണം. പിന്നീട് ടോട്ടല്‍ ബട്ടണ്‍ അമര്‍ത്തി ആകെ ചെയ്ത വോട്ടുകളുടെ എണ്ണം പരിശോധിച്ച് ക്ലോസ് ചെയ്യുകയും തുടര്‍ന്ന് റിസല്‍ട്ട് പരിശോധിച്ച് വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് പോളിങ് ഏജന്‍റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യണം. പിന്നീട് ക്ലിയര്‍ ബട്ടണ്‍ അമര്‍ത്തി വോട്ടുകള്‍ ശൂന്യമാക്കുകയും മോക്ക് പോള്‍ സര്‍ട്ടിഫിക്കറ്റ് പോളിങ്ങ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കുകയും ചെയ്യണം. വിവിപാറ്റിലെ ഡ്രോപ്പ് ബോക്സില്‍ നിന്ന് സ്ലിപ്പുകള്‍ എടുത്ത് സീല്‍ ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. വോട്ടിങ് പ്രക്രിയ സുതാര്യമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് മോക്ക്പോള്‍ നടത്തുന്നത്. 

date