Skip to main content

സ്ട്രോങ് റൂം നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചു 

 

പാലക്കാട്, ആലത്തൂര്‍ ലോക്സഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായ മുണ്ടൂര്‍ ആര്യനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്ട്രോങ്ങ് റൂമുകള്‍ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥനെ നിയോഗിച്ചു. മലമ്പുഴ നിയോജക മണ്ഡലം അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറും പാലക്കാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്‍റ് ഡയറക്ടറുമായ (ഓഡിറ്റ്) ജി.ശ്രീകുമാറിനെയാണ് ചുമതലപ്പെടുത്തിയത്. വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണല്‍ ദിവസംവരെ എ.ആര്‍.ഒ സ്ട്രോങ്ങ് റൂമുകള്‍ നിരീക്ഷിച്ച് സ്ഥിതിവിവരങ്ങള്‍ രേഖപ്പെടുത്തുന്നതാണ്. 

date