Skip to main content

വോട്ടെണ്ണല്‍ കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂം നിരീക്ഷണം: എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിച്ചു

 

വോട്ടെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷ മുന്‍നിര്‍ത്തി വോട്ടെണ്ണല്‍ കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് 21 എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ് പ്രത്യേക നിയമനം. മുണ്ടൂര്‍ ആര്യനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം. ഏപ്രില്‍ 24 മുതല്‍ മെയ് 22വരെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയും വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെയുമായി 24 മണിക്കൂറാണ് ഡ്യൂട്ടി സമയം. തഹസില്‍ദാര്‍ തസ്തികയിലുള്ളവരെയാണ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരായി നിയമിച്ചിരിക്കുന്നത്.

date