Skip to main content

അട്ടപ്പാടിയില്‍ കുടിവെള്ളക്ഷാമം: ജില്ലാ ഭരണകൂടം പരിശോധന നടത്തി നിലവില്‍ കുടിവെളളവിതരണം സുഗമമെന്ന് എ.ഡി.എം.

 

അട്ടപ്പാടിയിലെ  അഗളി , പുതൂര്‍ പഞ്ചായത്തുകളിലെ വിവിധ കോളനികളില്‍ കുടിവെളളക്ഷാമം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുലളിയുടെ നിര്‍ദ്ദേശപ്രകാരം എ.ഡി.എം എന്‍.എം.മെഹറലി പരിശോധന ആവശ്യപ്പെട്ടു. അഗളി പഞ്ചായത്തിലെ നരസിമുക്ക്  കോളനിയില്‍ കുടിവെളള പൈപ്പിനുണ്ടായ തകരാറ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ തീര്‍ത്ത് നിലവില്‍ കുടിവെളളവിതരണം സുഗമമായി നടക്കുന്നുണ്ടെന്നാണ് പരിശോധന വ്യക്തമാക്കുന്നതെന്ന് എ.ഡി.എം അറിയിച്ചു. കൊല്ലങ്കടവ്, കണ്ടിയൂര്‍ കോളനികളില്‍ ആഴ്ച്ചയില്‍ രണ്ടുദിവസവും കൊട്ടമേട് കോളനിയില്‍ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ആഴ്ച്ചയില്‍ ഒരു ദിവസവും കുടിവെളള വിതരണമുണ്ട്. പുറമെ കൊട്ടമേട് കോളനിയില്‍ സന്നദ്ധസംഘടനയുടെ നേതൃത്വത്തിലും ദിവസേന കുടിവെളളവിതരണം നടക്കുന്നുണ്ട്. പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണ്ണഗദ കോളനിയില്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആഴ്ച്ചയില്‍ രണ്ടു ദിവസം കുടിവെള്ളവിതരണം നടക്കുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും എ.ഡി.എം അറിയിച്ചു.

date