Skip to main content

പരസ്യപ്രചരണത്തിന്  ഇന്ന് സമാപനം   പോളിങ്ങിന് 48 മണിക്കൂര്‍ മുമ്പ് പൊതു പരിപാടികള്‍ക്ക് നിരോധനം  

 

പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യപ്രചാരണത്തിന് ഇന്ന് (ഏപ്രില്‍ 21) സമാപനമാവും. പരസ്യപ്രചാരണം അവസാനിച്ചാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളോ പ്രവര്‍ത്തകരോ നിയോജകമണ്ഡലത്തില്‍ യാതൊരുവിധ പ്രചരണവും നടത്താന്‍ പാടില്ലെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കല്‍ നോഡല്‍ ഓഫീസറായ എ.ഡി.എം അറിയിച്ചു.   പുറമെയുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെയോ പ്രസ്ഥാനങ്ങളുടെയോ സാന്നിധ്യം നിയോജക മണ്ഡലത്തില്‍ ഉണ്ടാവാന്‍ പാടില്ല. പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ എല്ലാ പൊതുപരിപാടികളും റാലികളും നിരോധിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍, സിനിമ, റേഡിയോ ഉള്‍പ്പെടെയുള്ള മറ്റു മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളും നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ ഘടിപ്പിച്ചോ മറ്റെന്തെങ്കിലും വിധത്തിലോ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

date