Post Category
വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ ഇനി ഒരുമാസത്തെ കാത്തിരിപ്പ്
ആലപ്പുഴ: ജില്ലയിലെ രണ്ടു ലോകസഭ മണ്ഡലങ്ങളിലെയും വോട്ടുയന്ത്രങ്ങൾ നഗരത്തിൽ അഞ്ചിടങ്ങളിലായി ക്രമീകരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി. ഇനി ഒരു മാസക്കാലം ഇവിടെ സജ്ജമാക്കിയ സ്ട്രോങ് റൂമുകളിൽ യന്ത്രങ്ങൾ കനത്ത സുരക്ഷയിൽ സൂക്ഷിക്കും. കേരള പൊലീസിനൊപ്പം അർധസൈനിക വിഭാഗവും യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി വിവിധ കേന്ദ്രങ്ങളിലുണ്ട്.
ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ ലിയോ തെർട്ടീന്ത് സ്കൂൾ, സെന്റ് ജോസഫ്സ് സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ് എന്നിവടങ്ങളിലും മാവേലിക്കര മണ്ഡലത്തിൽ തിരുവമ്പാടി സ്കൂൾ, എസ്.ഡി.കോളജ് എന്നിവടങ്ങളിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ പഴുതടച്ച സുരക്ഷ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. ദൂരദേശങ്ങളിൽ നിന്നുള്ള വോട്ടുയന്ത്രങ്ങൾ ഉൾപ്പടെയുള്ള സാമഗ്രികൾ ഇന്നലെ വെളുപ്പിനോടെയാണ് പൂർണമായും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിച്ചത്.
date
- Log in to post comments