Skip to main content

2750 ആരോഗ്യകിറ്റുകള്‍

 

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ  മുഴുവന്‍ പോളിങ് ബൂത്തുകളില്‍ അടിസ്ഥാന ആരോഗ്യപരിചരണത്തിനായി ആരോഗ്യ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ 2750 ആരോഗ്യ കിറ്റുകള്‍  വിതരണം ചെയ്തിട്ടുണ്ട്. പതിനഞ്ച് ആരോഗ്യ ബ്ലോക്കിന്റെ കീഴിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ പോളിങ് തുടങ്ങുന്നത് മുതല്‍ വൈകീട്ട് അവസാനിക്കുന്നതു വരെയുള്ള സമയങ്ങളില്‍ സേവനം ലഭ്യമാണ്. കനത്ത വേനലിനെ മുന്‍നിര്‍ത്തി പോളിങ് ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും ആരോഗ്യ സംരക്ഷണം കണക്കിലെടുത്തു കൊണ്ടാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ ഈ സൗകര്യം. പനി, തലവേദന, അലര്‍ജി, മുറിവുകള്‍, തുടങ്ങിയ ആരോഗ്യ പ്രശനങ്ങളെ പ്രതിരോധിക്കാന്‍ ബന്ധപ്പെട്ട ഗുളികകള്‍ ഓയിന്‍മെന്റ്, ഓറല്‍ റിഹലിറ്റേഷന്‍, സാള്‍ട്ട് എന്നിവ ഉള്‍പ്പെടുത്തിയതാണ് മെഡിക്കല്‍ കിറ്റ്. അതത് ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് വോട്ടിങ് സാമഗ്രികളോടൊപ്പം  ആവശ്യമായ മെഡിക്കല്‍ കിറ്റും ഇന്നലെ വിതരണം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ജില്ലയിലെ പത്ത് വിതരണ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടര്‍, രണ്ട് നഴ്‌സുമാര്‍, അടങ്ങുന്ന പത്ത് മെഡിക്കല്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്ക് ആവിശ്യമായ ആംബുലന്‍സ് സേവനവും ലഭ്യമാക്കും.

 

date