Skip to main content

കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു: 24 മണിക്കൂറും സേവനം

 

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ഡിസ്ട്രിക് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം, വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂം, പോള്‍ മാനേജര്‍ കണ്‍ട്രോള്‍ റൂം എന്നീ വിഭാഗങ്ങളിലായാണ് പ്രവര്‍ത്തനം.

വോട്ടെടുപ്പ് ദിവസം അതത് പോളിങ് ബൂത്തുകളിലെ പ്രശ്നങ്ങളും പരാതികളും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനും അടിയന്തര പ്രശ്ന പരിഹാരത്തിന് ഇടപെടാനും സംവിധാനം ഒരുക്കിയാണ് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പിലെ അപാകതകള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറുകള്‍, ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഇത്തരം കാര്യങ്ങളില്‍ പരാതികള്‍ ലഭിക്കുന്ന പക്ഷം സെക്ടറല്‍ ഓഫീസര്‍മാര്‍, ക്യൂക് റെസ്പോണ്‍സ് ടീം എന്നിവരെ അറിയിച്ച് പ്രശ്ന പരിഹാരത്തിന് നടപടിയെടുക്കും.
തിങ്കളാഴ്ച ( ഏപ്രില്‍ 22) രാവിലെ ഒന്‍പതിന് പ്രവര്‍ത്തനം ആരംഭിച്ച കണ്‍ട്രോള്‍ റൂം ബുധനാഴ്ച (ഏപ്രില്‍ 24) രാവിലെ ഒന്‍പത് വരെ പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ രണ്ട് ഷിഫ്റ്റുകളിലായി 28 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 16 ഉദ്യോഗസ്ഥര്‍ പകല്‍സമയങ്ങളിലും 12 ഉദ്യോഗസ്ഥര്‍ രാത്രികാലങ്ങളിലും ഡ്യൂട്ടിയിലുണ്ടാകുമെന്ന് കണ്‍ട്രോള്‍ റൂമിന്റെ മേല്‍നോട്ടചുമതലയുള്ള ജൂനിയര്‍ സൂപ്രണ്ട് പി.ഷിബു പറഞ്ഞു. മലപ്പുറം- പൊന്നാനി ലോക്സഭാ മണ്ഡലങ്ങള്‍ക്ക് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തില്‍പ്പെടുന്ന ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 16 മണ്ഡലങ്ങളാണുള്ളത്. ഇവിടങ്ങളിലായി ആകെ 2750 പോളിങ് ബൂത്തുകളുണ്ട്. വോട്ടെടുപ്പ് ദിനത്തില്‍ പരാതികളും പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള മൊബൈല്‍ നമ്പറുകള്‍ മണ്ഡലങ്ങള്‍ അടിസ്ഥാനത്തില്‍ ഇപ്രകാരമാണ്.
കൊണ്ടോട്ടി-0483 2737182, ഏറനാട്-0483 2737187, നിലമ്പൂര്‍- 0483 2737188, വണ്ടൂര്‍- 0483 2737180, മഞ്ചേരി- 0483 2737158, പെരിന്തല്‍മണ്ണ- 0483 2737153, മങ്കട-0483 2737149, മലപ്പുറം-0483 2737157, വേങ്ങര-0483-2737159, വള്ളിക്കുന്ന്- 0483 2737154, തിരൂരങ്ങാടി- 0483 2737155, താനൂര്‍-0483 2737150, തിരൂര്‍-0483 2737181, കോട്ടക്കല്‍-0483 2737186, തവനൂര്‍-0483 2737156, പൊന്നാനി-0483 2737151.

 

date