വി.വിപാറ്റ് തകരാര്‍: ആരോപണമുയര്‍ന്നാല്‍ ടെസ്റ്റ് വോട്ടിന് അവസരം
വോട്ടെടുപ്പിനിടെ വി.വിപാറ്റ് തെറ്റായി പ്രിന്റ് ചെയ്യുന്നതായി ആരോപണമുണ്ടായാല്‍ ടെസ്റ്റ് വോട്ടിന് അവസരം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. 17 എ രജിസ്റ്ററില്‍ വീണ്ടും എന്‍ട്രി വരുത്തി ടെസ്റ്റ് വോട്ട് എന്ന് രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഇത്തരമൊരു ഘട്ടത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ ഡിക്ളറേഷന് വാങ്ങുകയും നിയമകാര്യങ്ങള്‍ വ്യക്തമാക്കി കൊടുക്കുകയും വേണം. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ പോളിങ് നിര്‍ത്തിവെയ്ക്കണമെന്നും നിര്‍ദേശമുണ്ട്. പോളിങ് നടക്കുമ്പോള്‍ ഇ.വി.എമ്മിന് തകരാര്‍ സംഭവിച്ചാല്‍ ബി.യു.സി.യു. വി.വിപാറ്റ് എന്നിവയെല്ലാം മാറ്റണം. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഓരോ വോട്ട് മാത്രം മോക്ക് പോളായി ചെയ്യണം, വി.വിപാറ്റ് കേടായാല്‍ വി.വിപാറ്റ് മാത്രം മാറ്റിയാല്‍ മതി. മോക്ക് പോള്‍ പാടില്ല. ഇ.ഡി.ഡി വോട്ടുരേഖപ്പെടുത്തുമ്പോള്‍ മാര്‍ക്ക്ഡ് കോപ്പിയുടെ അവസാന ക്രമനമ്പറിന് ശേഷം അടുത്ത നമ്പറായി ഇ.ഡി.സി ചേര്‍ക്കണം. ബ്രാക്കറ്റില്‍ ഇ.ഡി.സി എന്നു ചേര്‍ക്കണം. പ്രിസൈഡിങ് ഓഫീസര്‍ ഇ.ഡിസി വാങ്ങി സൂക്ഷിക്കുകയും ബാക്കി പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം.
- Log in to post comments