Skip to main content

ഇലകട്രോണിക് വോട്ടിങ് യന്ത്രം, വി.വി പാറ്റ് എന്നിവ ഉപയോഗിച്ച് എങ്ങനെ വോട്ട് ചെയ്യാം

1. പോളിങ് ബൂത്തില്‍ പ്രവേശിക്കുക
വോട്ട് ചെയ്യുന്നതിനായി സജ്ജീകരിച്ച കാംപാര്‍ട്ട്‌മെന്റിനുള്ളില്‍ വോട്ടര്‍ പ്രവേശിക്കുമ്പോള്‍ പ്രിസൈഡിങ് ഓഫീസര്‍ ബാലറ്റ് യൂനിറ്റ് വോട്ട് ചെയ്യുന്നതിനായി സജ്ജമാക്കും.
2.വോട്ട് രേഖപ്പെടുത്തുക
ബാലറ്റ് യൂനിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് /ചിഹ്നത്തിന് നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തുക.
3.ലൈറ്റ് ശ്രദ്ധിക്കുക
വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേര്/ ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നതായി കാണാം.
4.പ്രിന്റ് ശ്രദ്ധിക്കുക
ബാലറ്റ് യൂനിറ്റിന് സമീപം വെച്ചിരിക്കുന്ന വി.വി പാറ്റ് മെഷീനിലെ പ്രിന്ററില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം  എന്നിവ അച്ചടിച്ച സ്ലിപ്പ് കാണാന്‍ സാധിക്കും. ഈ സ്ലിപ്പ് ഏഴ് സെക്കന്‍ഡ് നേരം മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. ശേഷം പ്രിന്ററിന്റെ ഡ്രോപ്പ് ബോക്‌സിലൂടെ തിരികെ നിക്ഷേപിക്കപ്പെടുകയും ഒരു ബീപ്പ് ശബ്ദം കേള്‍ക്കുകയും ചെയ്യും. ബാലറ്റ് അച്ചടിച്ച സ്ലിപ്പ് കാണാതിരിക്കുകയും ബീപ്പ് ശബ്ദം കേള്‍ക്കാതിരിക്കുകയും ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറുമായി ബന്ധപ്പെടണം.

 

date