Skip to main content

ഗവൺമെൻറ് പ്രീ മെട്രിക് ഹോസ്റ്റൽ (ആൺ) ഒഴിവ്: അപേക്ഷ ക്ഷണിച്ചു

 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മാവൂരിൽ പ്രവർത്തിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള ഗവൺമെൻറ് പ്രീമെട്രിക് ഹോസ്റ്റലിലേക്ക് നിലവിലുള്ള ഒഴിവിലേക്ക് 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്നവർക്ക് താമസം, ഭക്ഷണം, യൂണിഫോം, ബാഗ്, ട്യൂഷൻ, കമ്പ്യൂട്ടർ പഠനം എന്നിവ സൗജന്യമായിരിക്കും.  താല്പര്യമുള്ളവർ ജാതി, സ്വഭാവം, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, മാർക്ക് ലിസ്റ്റിൻറെ പകർപ്പ് എന്നിവ സഹിതം മെയ് 25ന് മുമ്പ് കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം.  കൂടുതൽ വിവരങ്ങൾക്ക് എസ് സി പ്രൊമോട്ടർമാരെയോ താഴെ കൊടുത്ത ഫോൺ നമ്പറിലോ ബന്ധപ്പെടുക. 9447357661, 8547630158

 

date