Skip to main content

എറണാകുളം അറിയിപ്പുകള്‍

പാസഞ്ചര്‍ വാഹനം; ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏഴ് സീറ്റര്‍ എയര്‍ കണ്ടീഷന്‍ഡ് പാസഞ്ചര്‍ വാഹനം (കാര്‍/ജീപ്പ്) െ്രെഡവര്‍ സഹിതം പ്രതിമാസ വാടക നിരക്കില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദമായ ക്വട്ടേഷന്‍ നോട്ടീസ്  എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 20 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0484 2422216, 2422219.

കെല്‍ട്രോണില്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് 
ഡിപ്ലോമ കോഴ്‌സ്

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. വിശദവിവരങ്ങള്‍ക്ക് 0471 2325154/4016555 ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറിവിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു

കൊച്ചി: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴ്. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മെയ് 10ന്

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ 383 ഒഴിവുകളിലേക്ക് മെയ് 10ന് അഭിമുഖം നടത്തുന്നു.
യോഗ്യത: പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ബിടെക്, എം.സി.എ, ഡിപ്ലോമഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ബി.എസ്.സി സയന്‍സ്, സുവോളജി, ബോട്ടണി, മൈക്രോബയോളജി, ബി.ഡി.എസ്, ബി.ഫാം, ബി.എച്ച്.എം.എസ്.           (തൊഴില്‍ പരിചയം  18 വര്‍ഷം അഭികാമ്യം). പ്രായം: 18-35. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം മെയ് 10ന് രാവിലെ 10 ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422452 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
 

date