Skip to main content

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ  കായികതാരങ്ങളെ ആദരിച്ചു

 

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കായിക താരങ്ങളായ ഒന്‍പത് വിദ്യാര്‍ഥികളെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആദരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ഒരുക്കിയ സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയാണ് പ്രത്യേകം ആദരിച്ചത്. ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പുരസ്‌കാരം നല്‍കി. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.റ്റി.കെ.ജി നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ ജേക്കബ്,  സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                  (പിഎന്‍പി 1094/19)

date