Skip to main content

ജലജന്യരോഗങ്ങള്‍ക്കെതിരെ പ്രതിരോധത്തിനായി ഒന്നിക്കുക; മെയ് 11നും, 12നും ശുചീകരണം

കൊച്ചി: കാലവര്‍ഷാരംഭത്തിന് മുന്നോടിയായി മെയ് 11, 12 തീയതികളില്‍ നടക്കുന്ന മഴക്കാലപൂര്‍വ്വ ശുചീകരണം വിജയിപ്പിക്കുന്നതിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള. ജില്ലാ പ്ലാനിംഗ് ഹാളില്‍ നടന്ന ജില്ലാതല ആരോഗ്യ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യം വകുപ്പിന്റെയും നേതൃത്വത്തില്‍ ദ്രുതഗതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടപ്പിലാക്കുന്നതെന്ന് യോഗം വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സഹകരണവും ബഹുജന പങ്കാളിത്തവും ഉറപ്പ് വരുത്തി ആരോഗ്യ ജാഗ്രത പ്രതിദിനം പ്രതിരോധം എന്ന ആശയം പൂര്‍ണ്ണമായി നടപ്പാക്കുകയും ജലജന്യ രോഗങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുകയുമാണ് ലക്ഷ്യം.

date