Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

മീഡിയ അക്കാദമിയില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 

കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം.  2019 മെയ് 31 ന് 35 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും. 

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെwww.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. 

പൂരിപ്പിച്ച അപേക്ഷാഫോറം മെയ് 31ന് വൈകിട്ട് അഞ്ച് മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: keralamediaacademy.gov@gmail.com.

 

തൊഴില്‍ നൈപുണ്യ കോഴ്‌സുകള്‍ 

 കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജിസ്, വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്‌സ്, ഐ ഒ ടി, പൈത്തണ്‍, ജാവ, നെറ്റ്, പി എച്ച് പി എന്നിവയാണ് കോഴ്‌സുകള്‍.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30.  ഫോണ്‍ :0471-2325154/4016555.

 

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബി ടെക്ക്.  ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ ഒ ടി, സിസി ടിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയിലാണ്  പരിശീലനം.  താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30.  ഫോണ്‍:0471-2325154/4016555.

 

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ പഴയങ്ങാടി  ഗവ:പ്രീമെട്രിക്‌ബോയ്‌സ് ഹോസ്റ്റലിലേക്ക്  2019-20 അധ്യയന വര്‍ഷം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനായി അഞ്ചാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൗജന്യ താമസം, ഭക്ഷണം, സ്റ്റൈപ്പന്റോടു കൂടി ട്യൂഷന്‍ സൗകര്യവും ലഭിക്കും. എസ് സി കുട്ടികളുടെ അഭാവത്തില്‍ എസ് ടി വിദ്യാര്‍ഥികളേയും പരിഗണിക്കും. മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മൂന്ന് സീറ്റ് മാറ്റി വെച്ചിട്ടുണ്ട്. അപേക്ഷ കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 9747324153, 8078213712, 9605996032.  

 

കൂടിക്കാഴ്ച 14 ന്

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള എച്ച് എസ് എ, ഫിസിക്കല്‍ സയന്‍സ്, എം സി ആര്‍ ടി, എച്ച് എസ് എസ് ടി, ഇംഗ്ലീഷ്, സുവോളജി, കോമേഴ്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 14 ന് രാവിലെ 10 മണി മുതല്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.  അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. മെയ് 10 നകം അറിയിപ്പ് ലഭിക്കാത്തവര്‍ 04972 700357 ല്‍ ബന്ധപ്പെടണം.

 

പട്ടയകേസുകള്‍ മാറ്റി

നാളെ(മെയ് എട്ട്) കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ ജൂലൈ മൂന്നിന് 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

 

വൈദ്യുതി മുടങ്ങും

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റെഡ്സ്റ്റാര്‍, ഇരുമ്പ്കല്ലിന്‍ തട്ട്, ലാസര്‍ബോര്‍ഡ്, കനകാലയം, കമ്പില്‍കടവ്, കൊവ്വല്‍ ഭാഗങ്ങളില്‍ നാളെ(മെയ് എട്ട്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊതേരി, വായന്തോട്, രാജീവ് നഗര്‍ ഭാഗങ്ങളില്‍ നാളെ(മെയ് എട്ട്) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീച്ചേരി, പമ്പാല, നരയന്‍കുളം ഭാഗങ്ങളില്‍ നാളെ(മെയ് എട്ട്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നെടുവാട്ട് പള്ളി, നെടുവാട്ട്, ആറാംപീടിക, കണ്ണാടിപ്പറമ്പ് തെരു, പൊട്ടിച്ചാല്‍, കണ്ണാടിപ്പറമ്പ് അമ്പലം, മാലോട്ട്, സിന്‍സിയര്‍വുഡ് ഭാഗങ്ങളില്‍ നാളെ(മെയ് എട്ട്) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

 

വോട്ടെണ്ണല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. മെയ് 10,13 തീയതികളില്‍ ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളിലും, 21 ന് ജില്ലാ പഞ്ചായത്ത് മെയിന്‍ ഹാളിലുമാണ് പരിശീലനം. രാവിലെ 10 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കുമായി രണ്ട് ബാച്ചുകളിലായാണ് ക്ലാസുകള്‍ നടക്കുന്നത്. 400 ഓളം ഉദ്യോഗസ്ഥരെയാണ് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്.

 

ഫുഡ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന എം എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ജൂണ്‍ ഏഴ്.  അപേക്ഷാ ഫോമും വിശദവിവരങ്ങളും www.supplycokerala.com ല്‍ ലഭിക്കും.

 

നവോദയ വിദ്യാലയത്തിന് മിന്നും ജയം

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തിന് ഉജ്ജ്വല വിജയം. പത്താംതരം പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും മികച്ച വിജയം കരസ്ഥമാക്കി. 75 വിദ്യാര്‍ഥികളില്‍ 71 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും നാല് പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. വിദ്യാലയത്തിലെ എന്‍ ആര്യ 500 ല്‍ 496 മാര്‍ക്ക് നേടി ദേശീയ തലത്തില്‍ നവോദയ ടോപ്പര്‍ ആയി. മട്ടന്നൂര്‍ സ്വദേശി പ്രദീപ് കുറ്റിയാടന്റെയും ബിന്ദുവിന്റെയും മകളാണ് ആര്യ.

 

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 8921503040, 8281723705.

 

ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ കോഴ്‌സ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് കണ്ടിന്യൂയിംഗ് എജുക്കേഷന്റെ കീഴില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ച് ഒമ്പത്, 10, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഒരാഴ്ചത്തെ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ലേസര്‍ കട്ടിംഗ് ആന്റ് എന്‍ഗ്രേവിംഗ്, ത്രീഡി പ്രിന്റര്‍, സി എന്‍  സി മില്ലിംഗ്, വിനയല്‍ ആന്റ് സ്റ്റിക്കര്‍ കട്ടര്‍, ഡിസൈനിംഗ് ആന്റ് പ്രിന്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം.  കോഴ്‌സ് ഫീ 1500 രൂപ.  താല്‍പര്യമുള്ളവര്‍ മെയ് 13 ന് മുമ്പ് 9495149936, 9847824743 നമ്പറുകളില്‍ ബന്ധപ്പെടുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് പ്രവേശനം.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് 2019-20 വര്‍ഷത്തിലേക്ക് ആവശ്യമായ നോട്ടീസുകള്‍, ലെറ്റര്‍ ഹെഡുകള്‍, ഫോറങ്ങള്‍, പദ്ധതി രേഖ, പ്രവര്‍ത്തന കലണ്ടര്‍ തുടങ്ങിയവ പ്രിന്റ് ചെയ്ത് നല്‍കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 14 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  

 

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ ആശുപത്രിയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 400 ഓളം കിടക്കകളുടെ റെക്‌സിന്‍ കവര്‍ പുതുക്കുന്ന ജോലി ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മെയ് 13 ന് രാവിലെ 11 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.  

 

മരം ലേലം

കണ്ണൂര്‍  ഗവ.പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ കോമ്പൗണ്ടിലെ തേക്കുമരങ്ങള്‍ മെയ് 20 ന് രാവിലെ 11 മണിക്ക് ഹോസ്റ്റല്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

date