Skip to main content

കെൽട്രോണിൽ ഡിപ്ലോമ കോഴ്‌സ്:  അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം.ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷഫോം ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 30.
വിശദ വിവരങ്ങൾക്ക് 0471-2325154, 4016555 എന്ന ഫോൺ നമ്പറുകളിലോ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ്‌റോഡ്, വഴുതയ്ക്കാട്. പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

date