Skip to main content

തൃശൂർ പൂരം: 32 മണിക്കൂർ മദ്യനിരോധനം

തൃശൂർ പൂരദിവസമായ മെയ് 13ന് രാവിലെ ആറ് മണി മുതൽ 14ന് ഉച്ച തിരിഞ്ഞ് രണ്ട് മണി വരെ 32 മണിക്കൂർ തൃശൂർ കോർപറേഷൻ പരിധിയിൽ എല്ലാ തരത്തിലുള്ള മദ്യവും മറ്റ് ലഹരി വസ്തുക്കളും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ ടി.വി. അനുപമ ഉത്തരവിട്ടു. പൂരം ദിവസങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകളും വൃദ്ധജനങ്ങളും കുട്ടികളും അടങ്ങുന്ന പൊതുജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാണിത്. ഈ ഉത്തരവ് നടപ്പിൽ വരുത്തുന്നുണ്ടെന്ന് പൊലീസ്, എക്‌സൈസ് വകുപ്പ് അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നും വ്യക്തമാക്കി.

date