Skip to main content

കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം

 

 

കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്‌സ്& സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ്,  കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജി,  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജിസ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ്‌സ്, ഐഒടി, പൈതണ്‍, ജാവ, ഡോട്ട് നെറ്റ്, പിഎച്ച്പി കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബി.ടെക്ക് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ്‌സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കണം. സഴെ.സലഹേൃീി.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷഫോം ലഭിക്കും. ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധിയില്ല. ഫോണ്‍: 04712325154/4016555. കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറിവിമന്‍സ് കോളേജ്‌റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

date