Skip to main content

ട്യൂട്ടര്‍മാരുടെ ഒഴിവ്

 

 

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും കീഴിലുള്ള ആണ്‍കുട്ടികള്‍ക്കായുള്ള കോട്ടായി ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍മാരുടെ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. യുപി വിഭാഗത്തില്‍ 5,6,7 ക്ലാസ്സുകളിലേയ്ക്ക് ഓരോ ട്യൂട്ടര്‍മാരുടെയും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കുമാണ്  ട്യൂട്ടര്‍മാരുടെ ഒഴിവുള്ളത്. യുപി വിഭാഗത്തില്‍ ടിടിസിയും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ഡിഗ്രിയും ബിഎഡും (അധികയോഗ്യത അഭികാമ്യം) ഉണ്ടായിരിക്കണം. യുപി വിഭാഗത്തില്‍ 3000 രൂപയും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 4000 രൂപയും ഓണറേറിയം ലഭിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630127.

 

       ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴിലുള്ള വടക്കഞ്ചേരി, ആലത്തൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടറുടെ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. ഹൈസ്‌ക്കൂള്‍ തലത്തില്‍ ഗണിതം, ഇംഗീഷ്, ഹിന്ദി, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും യുപി വിഭാഗത്തില്‍ ഒരു ക്ലാസിന് ഒരു അധ്യാപകന്‍ എന്ന നിലയിലുമാണ് ഒഴിവുകള്‍. ഹൈസ്‌ക്കൂള്‍ തലത്തില്‍ ഡിഗ്രിയും ബിഎഡും യുപി വിഭാഗത്തില്‍ ടിടിസിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവരെ പരിഗണിക്കും. യുപി വിഭാഗത്തിന് 3000രൂപയും ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് 4000 രൂപയും പ്രതിമാസ ഓണറേറിയമായി ലഭിക്കും. ബയോഡാറ്റ അടക്കമുള്ള അപേക്ഷ മെയ് 21ന് വൈകിട്ട് അഞ്ചിനകം ആലത്തൂര്‍ മിനിസിവില്‍ സ്റ്റേഷനിലുള്ള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630131, 04922 222133.  

date