Post Category
ഗവ- പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
കൊല്ലങ്കോട് , പുതുനഗരം(ആണ്ക്കുട്ടികള്) ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നതിന് അഞ്ച് മുതല്‍ 10 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് മെയ് 22 ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ നല്‍കണം. മറ്റു വിഭാഗത്തിന് 10 ശതമാനം സംവരണം ലഭ്യമാണ്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആനൂകൂല്യങ്ങള്‍ ലഭിക്കും. അപേക്ഷ ഫോറം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8547630129
date
- Log in to post comments