Skip to main content

കരിയർ ഗൈഡൻസ് സെമിനാർ 18 ന്

മണ്ണുത്തി കാർഷിക സർവകലാശാല എംപ്ലോയ്മെന്റ് ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസം, തൊഴിൽ രംഗങ്ങൾ എന്നിവ സംബന്ധിച്ച് സെമിനാർ സംഘടിപ്പിക്കുന്നു. കുന്നംകുളം പന്നിത്തടം കോൺകോഡ് എച്ച് എസ് എസിൽ മെയ് 18 രാവിലെ 9.30 നാണ് സെമിനാർ. ഉന്നതവിദ്യാഭ്യാസ കരിയർ വിദഗ്ധൻ ഡോ. ടി പി സേതുമാധവൻ ക്ലാസ്സ് നയിക്കും. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സെമിനാറിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2371579, 9495788499.

 

date