Post Category
കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്
മൃഗസംരക്ഷണ വകുപ്പിനു കീഴിലുളള മലമ്പുഴ മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നും ഒരു ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങൾ എല്ലാ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും ലഭ്യമാണ്. പൂവൻ കോഴിക്കുഞ്ഞ് ഒന്നിന് എട്ട് രൂപയും പിടക്കോഴിക്കുഞ്ഞിന് ഒന്നിന് 20 രൂപയുമാണ് വില. ആവശ്യമുളളവർ നേരിൽ വരേണ്ടതാണ്. 50 എണ്ണവും അതിൽ കൂടുതലും ആവശ്യമുളളവർ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ 0491-2815206 എന്ന നമ്പരിൽ മുൻകൂർ ബുക്കുചെയ്യേണ്ടതാണ്.
date
- Log in to post comments