Skip to main content

ബി.ടെക് എൻആർഐ പ്രവേശനം

എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജുകളിൽ അദ്ധ്യയന വർഷത്തിൽ ബി.ടെക് എൻആർഐ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. മെയ് 25 വരെ വൈകീട്ട് 5 വരെ www.ihrd.kerala.gov.in/enggnri എന്ന അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷ നൽകാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷ നൽകണം. ഓൺലൈൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകളും 600 രൂപയുടെ ഡിഡിയും സഹിതം മെയ് 29 വൈകുന്നേരം 5 മണിക്കകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിൻസിപ്പലിന് നൽകണം. കൂടുതൽ വിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ ലഭിക്കും.

 

date