Skip to main content

അധ്യാപകരെ നിയമിക്കുന്നു

വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. തസ്തിക, ഒഴിവുകൾ എന്നിവ ചുവടെ ചേർക്കുന്നു. ഹിന്ദി - ഒരൊഴിവ് (ചേലക്കര), സ്പെഷ്യൽ ഡ്രോയിങ്/മ്യൂസിക് ടീച്ചർ (ചേലക്കര, വടക്കാഞ്ചേരി), എം സി ആർ ടി (ചേലക്കര, വടക്കാഞ്ചേരി). അപേക്ഷകർ പേര്, മേൽവിലാസം, ഫോൺനമ്പർ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 18 വൈകീട്ട് അഞ്ചിനു മുമ്പായി അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. പ്രായപരിധി 2019 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് : 0487 2360381.

 

date