Skip to main content

താൽക്കാലിക നിയമനം

ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, ക്ലാർക്ക്, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഫാർമിസ്റ്റ്, ഡ്രൈവർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. തസ്തിക, അഭിമുഖം തീയതി, സമയം യഥാക്രമം. ഡയാലിസിസ് ടെക്നീഷ്യൻ-മെയ് 28-രാവിലെ 11, ക്ലാർക്ക്-മെയ് 28-ഉച്ചയ്ക്ക് 12, ഡയാലിസിസ് സ്റ്റാഫ് നഴ്സ്-മെയ് 29-രാവിലെ 11, ഫാർമസിസ്റ്റ്-മെയ് 30-രാവിലെ 11, ഡ്രൈവർ-മെയ് 31-രാവിലെ 11. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും അപേക്ഷയും സഹിതം അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2501110.

 

date