Skip to main content

ഇന്ദ്രജിത്തിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി  നോർക്ക റൂട്ട്‌സ്

 

മലേഷ്യയിൽ കപ്പൽ ജോലിക്കിടെ കാണാതായ തിരുവനന്തപുരം ശ്രീകാര്യം അലത്തറ സ്വദേശി ഇന്ദ്രജിത്ത് ലംബോധരൻ നായർ ജയലതയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന്റെ നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു. ഇന്ദ്രജിത്തിനെ കാണാതായതിനെക്കുറിച്ച് നോർക്ക റൂട്ട്‌സിന് ലഭിച്ച പരാതിയെത്തുടർന്ന് നോർക്ക വകുപ്പ് അധികൃതർ മലേഷ്യയിലെ കോലാലംബൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി നിരന്തരം ടെലഫോണിലും കത്ത് മുഖേനയും അദ്ദേഹത്തിനെ കണ്ടെത്തുന്നതുൾപ്പെടെയുള്ള എല്ലാ സഹായങ്ങൾക്കും വേണ്ടി അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ദ്രജിത്തിന്റെ ഭൗതിക ശരീരം കണ്ടെത്തുകയും ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. 

പി.എൻ.എക്സ്. 1342/19

date