Skip to main content

ശിശുക്ഷേമ സമിതി ആദരിച്ചു

 

ശാരീരിക വൈകല്യത്തെ മറികടന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ.പ്ലസ് നേടിയ സി.പി. ദേവികയെ മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതി ആദരിച്ചു. വള്ളിക്കുന്നിലുള്ള വീട്ടിലെത്തി സമിതി അംഗങ്ങള്‍ ഉപഹാരം നല്‍കിയാണ് ആദരിച്ചത്. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി സി.വിജയകുമാര്‍ ഉപഹാരം നല്‍കി. ഭാസ്‌കരന്‍ അരീക്കോട് ടി.വി.രാജന്‍ എന്നിവര്‍ പങ്കെടുത്തു.

 

date