Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

നീലേശ്വരം മത്സ്യബന്ധന കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്      പാട്ടത്തിന്  ഏറ്റെടുത്ത്  നടത്തുന്നതിനുള്ള  അവകാശത്തിനുള്ള ദര്‍ഘാസ് ക്ഷണിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,   ചെറുവത്തൂര്‍  സബ് ഡിവിഷന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് ദര്‍ഘാസ് ക്ഷണിച്ചിരിക്കുന്നത്.  ഒരു  വര്‍ഷത്തേക്കാണ് പാട്ടത്തിനു നല്‍കുന്നത്. ദര്‍ഘാസുകള്‍ ഇ.എം.ഡി  അടക്കം  ചെയ്ത് സീല്‍വച്ച  കവറില്‍   രജിസ്‌ട്രേഡ്/ സ്പീഡ് പോസ്റ്റ്  വഴി  2019 ജൂണ്‍ 13ന് ഉച്ചയ്ക്ക് ഒന്നിനകം  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,   ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍, ചെറുവത്തൂര്‍  എന്ന വിലാസത്തില്‍ ലഭിക്കണം.

കവറിന് പുറത്ത് ''നീലേശ്വരം മത്സ്യബന്ധ കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ്   ബ്ലോക്ക്      പാട്ടത്തിന്  ഏറ്റെടുത്ത്   നടത്തുന്നതിനുള്ള  അവകാശത്തിനുള്ള  ദര്‍ഘാസ്''  എന്നും പേരും  വിലാസവും   രേഖപ്പെടുത്തണം. ദര്‍ഘാസുകള്‍ക്ക് പുറമെ  അന്നേ ദിവസം ഉച്ചയ്ക്ക്  2 മണിക്ക്  പരസ്യ ലേലവും ഉണ്ടായിരിക്കും.  ഫോണ്‍: 0467 2264143.

 

date