Skip to main content

തെങ്ങിന് തടം തുറക്കാന്‍ സഹായം

ജലസംരക്ഷണം, കൃഷിപരിപാലനം എന്നിവയുടെ ഭാഗമായി കാലവര്‍ഷത്തോടനുബന്ധിച്ച് സൗജന്യമായി തെങ്ങുകള്‍ക്ക് തടം തുറന്നു നല്‍കുന്നതിന് കാസര്‍കോട് നഗരസഭാ പരിധിയിലുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗൂണഭോക്താക്കള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി  ദിവസത്തേക്ക് 271 രൂപ നിരക്കില്‍ സാമ്പത്തിക സഹായം ലഭിക്കും. ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും 4 ഫോട്ടോയും സഹിതം ഈ മാസം 25 നകം നിര്‍ദ്ദിഷ്ട മാതൃകയില്‍ കാസര്‍കോട്  കൃഷിഭവനില്‍ അപേക്ഷിക്കണം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് -9383472310 

 

date