Skip to main content

സാമ്പത്തിക സെന്‍സസ്:  ജില്ലാതല ഏകോപന സമിതി രൂപീകരിച്ചു

ഏഴാമത് സാമ്പത്തിക സെന്‍സസ് വിജയകരമായി നടപ്പിലാക്കുന്നതിന് ജില്ലാതല ഏകോപന സമിതി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ആണ് ജില്ലാതല ഏകോപന സമിതിയുടെ അധ്യക്ഷന്‍. ഏകോപന സമിതിയില്‍ ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറാണ് മെമ്പര്‍ സെക്രട്ടറിയാണ്.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. കൂടാതെ ജില്ലാ ആസൂത്രണ ബോര്‍ഡ്, ജില്ലാ വ്യാവസായിക കേന്ദ്രം എന്നിവടങ്ങളില്‍ നിന്ന് ഓരോ പ്രതിനിധിയും ആവശ്യാനുസരണം സമിതി തെരഞ്ഞെടുക്കുന്നവരും സമിതി അംഗങ്ങളായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാനതല ഏകോപന സമിതി നേരത്തേ രൂപീകരിച്ചിരുന്നു.

date