Skip to main content

ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കല്ല്യാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇ കെ നായനാര്‍ മെമ്മോറിയല്‍ ആന്റ് മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍  സിയാണ് അടിസ്ഥാന യോഗ്യത.  www.ihrdmptc.org  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി ഈ മാസം 30 വരെ അപേക്ഷിക്കാം.  ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റും മറ്റ് അനുബന്ധരേഖകളും അപേക്ഷാ ഫീസായ 200 രൂപയും  ജൂണ്‍ മൂന്നിനകം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം.  അപേക്ഷ ഫീസ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറ്റാവുന്ന ഡി.ഡി ആയോ, കോളേജ് ഓഫീസില്‍ നേരിട്ടോ അടക്കാം.  അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുളള ഹെല്‍പ്പ് ഡെസ്‌ക് സൗകര്യം കോളേജില്‍ ലഭ്യമാണ്.ഫോണ്‍- 0497 2780287.

date